Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arabian Sea

അറബിക്കടലില്‍ പുതിയ ഇനം ആഴക്കടല്‍മത്സ്യത്തെ കണ്ടെത്തി

കൊ​​​​ച്ചി: അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ല്‍നി​​​​ന്ന് പു​​​​തി​​​​യ ഇ​​​​നം ആ​​​​ഴ​​​​ക്ക​​​​ട​​​​ല്‍ മ​​​​ത്സ്യ​​​​ത്തെ ക​​​​ണ്ടെ​​​​ത്തി. ല​​​​ക്ഷ​​​​ദ്വീ​​​​പ് ക​​​​ട​​​​ലി​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ന്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ 350 മു​​​​ത​​​​ല്‍ 500 മീ​​​​റ്റ​​​​ര്‍ വ​​​​രെ ആ​​​​ഴ​​​​മു​​​​ള്ള ഭാ​​​​ഗ​​​​ത്താ​​​​ണ് കേ​​​​ന്ദ്ര സ​​​​മു​​​​ദ്ര​​​​മ​​​​ത്സ്യ ഗ​​​​വേ​​​​ഷ​​​​ണ​​​​സ്ഥാ​​​​പ​​​​നം (സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍ഐ) ഇ​​​​വ​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

കൊ​​​​ല്ലം ശ​​​​ക്തി​​​​കു​​​​ള​​​​ങ്ങ​​​​ര ഹാ​​​​ര്‍ബ​​​​റി​​​​ല്‍ എ​​​​ത്തി​​​​യ ആ​​​​ഴ​​​​ക്ക​​​​ട​​​​ല്‍ ട്രോ​​​​ളിം​​​​ഗ് ബോ​​​​ട്ടു​​​​ക​​​​ളി​​​​ല്‍നി​​​​ന്നാ​​​​ണു ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ആ​​​​റു മ​​​​ത്സ്യ​​​​ങ്ങ​​​​ളെ സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍ഐ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍ക്കു ല​​​​ഭി​​​​ച്ച​​​​ത്.

ഇ​​​​ന്ത്യ​​​​ന്‍ ഡോ​​​​റി എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന ഈ ​​​​മ​​​​ത്സ്യ​​​​ത്തി​​​​ന് സി​​​​റ്റോ​​​​പ്‌​​​​സി​​​​സ് ഇ​​​​ന്‍ഡി​​​​ക്ക എ​​​​ന്നാ​​​​ണു ശാ​​​​സ്ത്രീ​​​​യ നാ​​​​മം ന​​​​ല്‍കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍ഐ​​​​യി​​​​ലെ ഡോ. ​​​​ആ​​​​ര്‍. ര​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ക​​​​സം​​​​ഘ​​​​മാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ലി​​​​നു പി​​​​ന്നി​​​​ല്‍.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ശാ​​​​സ്ത്രീ​​​​യ വ​​​​ര്‍ഗീ​​​​ക​​​​ര​​​​ണ രീ​​​​തി​​​​ക​​​​ളി​​​​ലും അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡി​​​​എ​​​​ന്‍എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലു​​​​മാ​​​​ണ് ഇ​​​​ത് പു​​​​തി​​​​യ ഇ​​​​നം മ​​​​ത്സ്യ​​​​മാ​​​​ണെ​​​​ന്നു ഗ​​​​വേ​​​​ഷ​​​​ക​​​​ര്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ത്യ​​​​ന്‍ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ല്‍ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​മ​​​​ത്സ്യ​​​​ങ്ങ​​​​ള്‍ അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ല്‍ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന സി​​​​റ്റോ​​​​പ്‌​​​​സി​​​​സ് റോ​​​​സി​​​​യ എ​​​​ന്ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നാ​​​​ണ് ഇ​​​​തു​​​​വ​​​​രെ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ല്‍ ജ​​​​നി​​​​ത​​​​ക​​​​ഘ​​​​ട​​​​ന​​​​യി​​​​ല്‍ ഇ​​​​വ​​​​യി​​​​ല്‍നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ് പു​​​​തി​​​​യ മ​​​​ത്സ്യ​​​​മെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി. ഇ​​​​ന്ത്യ​​​​ന്‍ ജേ​​​​ർ​​​​ണ​​​​ല്‍ ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സി​​​​ൽ ഈ ​​​​പ​​​​ഠ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

National

ക​രു​ത്ത​റി​യി​ച്ച് ത്രി​ശൂ​ൽ ; വി​ര​ണ്ട് പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​മാ​യ ത്രി​ശൂ​ൽ അ​റ​ബി​ക്ക​ട​ലി​ൽ പു​രോ​ഗ​മി​ക്ക​വേ സ​മാ​ന നീ​ക്ക​ങ്ങ​ളു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​തേ പ്ര​ദേ​ശ​ത്ത് നാ​വി​ക വെ​ടി​വെ​പ്പ് പ​രി​ശീ​ല​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​ൻ സ​മാ​ന്ത​ര​മാ​യി നാ​വി​ഗേ​ഷ​ൻ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി.

ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ- പാ​ക് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്കി​ൽ ഒ​ക്ടോ​ബ​ർ 30ന് ​ആ​രം​ഭി​ച്ച ഇ​ന്ത്യ​യു​ടെ ത്രി​ശൂ​ൽ സൈ​നി​കാ​ഭ്യാ​സം ന​വം​ബ​ർ 10 വ​രെ​യാ​ണ്.

ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്‌​ച പാ​ക്കി​സ്‌​ഥാ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ നി​യ​ന്ത്ര​ണ​വു​മാ​യി "നോ​ട്ടാം' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ സൈ​നി​കാ​ഭ്യാ​സം പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ൾ വൈ​മാ​നി​ക​ർ​ക്ക് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്.

ഇ​തി​ന് സ​മാ​ന​മാ​യാ​ണ് ഇ​പ്പോ​ൾ നാ​വി​ക​ർ​ക്ക് 'നോ​ട്ട്‌​മാ​ർ' മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ സം​യു​ക്ത അ​ഭ്യാ​സ​മാ​യ ത്രി​ശൂ​ലി​ൽ 25 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും, 40ൽ ​അ​ധി​കം യു​ദ്ധ​വി​മാ​ന​ങ്ങ​ളും, ഏ​ക​ദേ​ശം 40,000 സൈ​നി​ക​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

 

International

അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ ക്ഷ​ണി​ച്ച് പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: അ​റ​ബി​ക്ക​ട​ലി​ല്‍ തു​റ​മു​ഖം നി​ര്‍​മി​ക്കാ​ന്‍ അ​മേ​രി​ക്ക​യെ പാ​ക്കി​സ്ഥാ​ൻ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​ന്‍റെ ഉ​പ​ദേ​ഷ്ടാ​ക്ക​ള്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​താ​യി ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

തു​റ​മു​ഖം നി​ര്‍​മി​ക്കാ​നും ന​ട​ത്തി​പ്പി​നു​മു​ള്ള അ​വ​കാ​ശ​വും അ​മേ​രി​ക്ക​യ്ക്ക് ത​ന്നെ ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പാ​ക്കി​സ്ഥാ​നി​ലെ നി​ര്‍​ണാ​യ​ക ധാ​തു​ക്ക​ളു​ള്ള പ​സ്‌​നി പ​ട്ട​ണ​ത്തി​ലേ​ക്ക് അ​മേ​രി​ക്ക​ന്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് കൂ​ടി പ്ര​വേ​ശ​നം ന​ല്‍​കു​ന്ന​താ​ണ് പ​ദ്ധ​തി. ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലെ ഗ്വാ​ദ​ര്‍ ജി​ല്ല​യി​ലു​ള്ള ഒ​രു തു​റ​മു​ഖ ന​ഗ​രം കൂ​ടി​യാ​ണ് പ​സ്‌​നി.

യു​എ​സ് സൈ​നി​ക​താ​വ​ളം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് തു​റ​മു​ഖം ഉ​പ​യോ​ഗി​ച്ചേ​ക്കി​ല്ല. ധാ​തു​ക്ക​ള്‍ നി​റ​ഞ്ഞ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യു​മാ​യി തു​റ​മു​ഖ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റെ​യി​ല്‍ ഗ​താ​ഗ​ത​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം തേ​ടു​ന്ന​ത് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ വൈ​റ്റ്ഹൗ​സി​ല്‍ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫു​മാ​യും സൈ​നി​ക​മേ​ധാ​വി അ​സിം മു​നീ​റു​മാ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

District News

അറബിക്കടലിൽ ശക്തി' ചുഴലിക്കാറ്റ്; ഇടിമിന്നൽ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ‘ശ​ക്തി' അ​റ​ബി​ക്ക​ട​ലി​ൽ. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ചു​ഴ​ലി​ക്കാ​റ്റ് ‘ശ​ക്തി’ അ​റ​ബി​ക​ട​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടെ​യു​ള്ള മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

അ​ടു​ത്ത മൂ​ന്ന് ദി​വ​സം കേ​ര​ള​ത്തി​ൽ ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഈ ​മാ​സം അ​ഞ്ചു​വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

വ​രും മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട്, ഓ​റ​ഞ്ച് അ​ല​ർ​ട്ട്, യെ​ല്ലോ അ​ല​ർ​ട്ട് എ​ന്നി​വ നി​ല​വി​ൽ ഒ​രു ജി​ല്ല​യി​ലും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല.

Kerala

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലു​ക​ള്‍ ക​ട​ലി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കു ഭീ​ഷ​ണി: ഷി​പ്പിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ജ​ന​റ​ല്‍

കൊ​​​​​ച്ചി: അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ക​​​​​പ്പ​​​​​ലു​​​​​ക​​​​​ള്‍ ക​​​​​ട​​​​​ലി​​​​​ന്‍റെ ആ​​​​​വാ​​​​​സ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്ക​​​​​ട​​​​​ക്കം ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി. എം​​​​എ​​​​​സ്‌​​​​സി എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്ന് ഓ​​​​​യി​​​​​ല്‍ പ​​​​​ട​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. അ​​​​​ഴീ​​​​​ക്ക​​​​​ൽ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​​ഗ്‌​​​​​നി​​​​​ക്കി​​​​​ര​​​​​യാ​​​​​യ വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്‌​​​​​ന​​​​​റു​​​​​ക​​​​​ളു​​​​​ണ്ട്.
എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ലി​​​​​ല്‍ 450 മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ ബ​​​​​ങ്ക​​​​​ര്‍ ഓ​​​​​യി​​​​​ലും 367 ട​​​​​ണ്‍ സ​​​​​ള്‍​ഫ​​​​​ര്‍ ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 64 ട​​​​​ണ്‍ ഡീ​​​​സ​​​​​ലു​​​​മു​​​​​ണ്ട്. അ​​​​​ഗ്‌​​​​​നി​​​​​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​ള​​​​​ട​​​​​ങ്ങി​​​​യ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും പ്ലാ​​​​​സ്റ്റി​​​​​ക് ന​​​​​ര്‍​ഡി​​​​​ല്‍​സ് അ​​​​​ട​​​​​ങ്ങു​​​​​ന്ന 70 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളും ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണ്. 13 ക​​​​​ണ്ടെ​​​​​യ്​​​​​ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ പ​​​​​രി​​​​​സ്ഥി​​​​​തി​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ണ്ട്.
ദി​​​​​നം​​​​​പ്ര​​​​​തി യോ​​​​​ഗം ചേ​​​​​ര്‍​ന്നു സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. തീ​​​​​ര​​​​​ത്ത് അ​​​​​ടി​​​​​യു​​​​​ന്ന ന​​​​​ര്‍​ഡി​​​​​ല്‍​സ് നീ​​​​​ക്കാ​​​​​ന്‍ ത​​​​​ദ്ദേ​​​​​ശ​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യ​​​​​ട​​​​​ക്കം സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 700 പേ​​​​​രെ നി​​​​​യോ​​​​​ഗി​​​​​ച്ചു. ക​​​​​പ്പ​​​​​ലി​​​​​ല്‍നി​​​​​ന്നു സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ള്‍ മാ​​​​​റ്റാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. തീ​​​​​രം വൃ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ള്‍​ക്കു മ​​​​​റൈ​​​​​ന്‍ എ​​​​​മ​​​​​ര്‍​ജ​​​​​ൻ​​​​സി റ​​​​​സ്‌​​​​​പോ​​​​​ണ്‍​സ് സ​​​​​ര്‍​വീ​​​​​സ​​​​​സാ​​​​ണ് മേ​​​​​ല്‍​നോ​​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ 16 വ​​​​​രെ 60 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത് തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തേ​​​​​ക്കു നീ​​​​​ക്കി​. തീ​​​​​ര​​​​​ത്ത​​​​​ടി​​​​​ഞ്ഞ ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ളി​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ വ​​​​​സ്തു​​​​​ക്ക​​​​​ളി​​​​​ല്ല. അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ 143 ക​​​​​ണ്ടെ​​​​​യ്ന​​​​​റു​​​​​ക​​​​​ള്‍​ക്കു​​​​പു​​​​​റ​​​​​മെ 2000 ട​​​​​ണ്‍ ഹെ​​​​​വി ഫ്യൂ​​​​​വ​​​​​ല്‍ ഓ​​​​​യി​​​​​ലും 240 ട​​​​​ണ്‍ ഡീ​​​​​സ​​​​​ല്‍ ഓ​​​​​യി​​​​​ലും വാ​​​​​ന്‍ ഹാ​​​​​യ് 503 ക​​​​​പ്പ​​​​​ലി​​​​​നു തീ​​​​​പി​​​​​ടി​​​​​ക്കാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ 12ഓ​​​​​ടെ 40 ശ​​​​​ത​​​​​മാ​​​​​നം തീ ​​​​​കു​​​​​റ​​​​​യ്ക്കാ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞി​​​​രു​​​​ന്നു. ക​​​​​പ്പ​​​​​ല്‍ ഒ​​​​​ഴു​​​​​കി നീ​​​​​ങ്ങു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​നു​​​​​ള​​​​​ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ല്‍​സ 3 ക​​​​​പ്പ​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​ത്തു​​​​​ട​​​​​ര്‍​ന്ന് 77.08 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ട​​​​​ക്കാ​​​​​ല ക്ലെ​​​​​യിം ഷി​​​​​പ്പിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ലി​​​​​ന് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സം ന​​​​​ല്‍​കു​​​​​മെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.
തൊ​​​​​ഴി​​​​​ല്‍ ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ട മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്കു സ​​​​​ഹാ​​​​​യം ന​​​​​ല്‍​കാ​​​​​നാ​​​​​യി 54.93 കോ​​​​​ടി രൂ​​​​​പ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും. 22.15 കോ​​​​​ടി സ​​​​​ര്‍​ക്കാ​​​​രി​​​​​നു ചെ​​​​​ല​​​​​വാ​​​​​യ തു​​​​​ക​​​​​യാ​​​​​യാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ക. മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​ൾ അ​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​വ​​​​​ര്‍​ക്ക് ന​​​​ഷ്‌​​​​ട​​​​പ​​​​​രി​​​​​ഹാ​​​​​രം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​ന്നാ​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ടി.​​​​​എ​​​​​ന്‍. പ്ര​​​​​താ​​​​​പ​​​​​ന​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​ർ​​​​ജി​​​​​യി​​​​​ല്‍ കേ​​​​​ന്ദ്ര​​​​സ​​​​​ര്‍​ക്കാ​​​​​രി​​​​​നു കീ​​​​​ഴി​​​​​ലെ മ​​​​​ര്‍​ക്ക​​​​​ന്‍റൈ​​​​ൽ ​മ​​​​​റൈ​​​​​ന്‍ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ഷി​​​​​പ്പ് സ​​​​​ര്‍​വേ​​​​​യ​​​​​ര്‍ കം ​​​​​ഡി​​​​​ഡി​​​​​ജി ശീ​​​​​തേ​​​​​ഷ് ര​​​​​ഞ്ജ​​​​നാ​​​​ണു ​സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്‍​കി​​​​​യ​​​​ത്.

Latest News

Corehub Up